ഇന്നലകളുടെ ഓര്മ്മ തീരത്തു ഞാന്‍ ഒറ്റക്കിരിക്കുന്നു....
നിന്‍റെ പരിഭവങ്ങളും കരുതലും..
കുസൃതിയും ഒരിക്കല്‍ക്കൂടി വിരുന്നു വരുമെന്ന് നിനച്ചുകൊണ്ട്.......
കാലം എന്നെയും നിന്നെയും മാറ്റിയിട്ടുണ്ടാവാം
എങ്കിലും ഞാന്‍ ഇന്നും നെഞ്ചോടു ചേര്‍ക്കുന്നത്....
നിന്‍റെ കുഞ്ഞു കാലടികള്‍ പതിഞ്ഞ പാടവരംബുകളും ,
നിനക്കു തരാതെ ഞാന്‍ ഒളിപ്പിച്ചു വച്ച കല്ലുപെന്‍സില്‍ കഷ്ണങളും..
നമ്മള്‍ ഒരുമിച്ചു ആടിത്തിമിര്‍ത്ത ഊഞ്ഞാല്‍ പട്ടയും...
ഒന്നിച്ചു കല്ലെറിഞ്ഞ മാങ്കൊമ്പും....
ഒന്നിച്ചു കൊണ്ടു കരഞ്ഞ പുളിവാരടികളും...
നീന്താന്‍ ഇറങ്ങിയ കുളങ്ങളും,ഒന്നിച്ചു നടന്ന ഇടവഴികളും...
പിന്നെ.......................
നീ എന്റെയല്ലേ എന്ന് പറഞ്ഞു ഞാന്‍ പരയത്റെ വച്ച
പിറന്നാള്‍ ആശംസകളും...
നീ ഇടറി വീണപ്പോള്‍ കരഞ്ഞത് എന്റെ മനസായിരുന്നു...
ഇന്നു....വലുതാവലിന്റെ അനിവാര്യതയില്‍....
ലോകത്തിന്റെ രണ്ടു കോണില്‍ ഇരുന്നു.....നമ്മള്‍..
ഞാന്‍ അറിയുന്നു അല്ല എന്നും ഞാന്‍ അറിഞ്ഞിരുന്നു....
ഒരു മുട്ടായി തുണ്ട് ഞാന്‍ നിനക്കായി കാത്തത്...അത് അറിഞ്ഞു കൊണ്ടായിരുന്നു....
എന്റെ മാത്രം കുഞ്ഞനുജന്‍......................
Saturday, 8 August 2009
Monday, 1 June 2009
...................മനസ്
ഇന്നലെ കാറ്റ് തന്ന കുടമുല്ലപൂക്കളുടെ മണംമാഞ്ഞേ പോയ് എന്‍റെ പോയ് പോയ കിനാകള്‍കൊപ്പം ..നിന്‍റെ കുപ്പി വള ചിരിയും, കണ്മഷികണ്ണുകളും ഓര്‍മ്മകളില്‍ നിന്നും ഞാന്‍ മായ്ച്ചു കളയുന്നു...........എന്‍റെ ഓര്‍മ്മകളില്‍ വന്നു പോലും നിനക്ക് നോവാദിരിക്കാന്‍നിറുത്താതെ പെയ്ത മഴയുള്ള ദിവസം .....ഉത്സവ കാഴ്ചകള്‍ നിറഞ്ഞു നിന്ന കണ്ണുകള്‍ ..ഞാന്‍ മാറിയെടുത്തുഅതില്‍ പിന്നെ എന്‍റെ കണ്ണുകള്‍ നിറുത്താതെ പെയ്തു തുടങ്ങി.. വാടിയ വാകപൂക്കള്‍ നിറഞ്ഞ നാട്ടു വഴികള്‍ എനിക്ക് തെറ്റി തുടങ്ങിയിരിക്കുന്നു...ഓര്‍മ വെയിലും വാടി...ഒടിവില്‍ മാഞ്ഞു പോവാന്‍ വേണ്ടി...
Friday, 31 October 2008
ഞാന്‍ ഇപ്പോള്‍.......
നിലാവുപെയ്യുന്ന തീരങ്ങളില്‍ ഞാന്‍ മയങ്ങാന്‍ കിടന്നോട്ടെ ......
ഉണരുന്നത് മഴവില്ല് വിരിയുന്ന പ്രഭാതമാവാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ട്
വാകമരങ്ങള്‍ പൂതതുനില്ക്കുന്ന ഇടവഴികളില്‍...
ഈറന്‍ സന്ധ്യയില്‍ ചാറ്റല്‍ മഴയത്ത് ഞാന്‍ നടക്കാനിറങട്ടെ ....
ഇളം മഞ്ഞു പെയ്യുന്ന രാത്രിയിലേക്ക്...
നിനവുകള്‍ നിറം തന്ന സ്വപനഭൂമികളില്‍ നിന്നും
യാഥാര്ത്യങളുടെ ജീവിത പച്ചപ്പിലേക്കാണ് ...
എനിക്ക് തിരിച്ചു നടക്കാനുള്ളത് ...
പരല്‍ മീനുകള്‍ നീന്തിയടുക്കുന്ന കുളകടവില്‍...
ആഴങ്ങളില്‍ നോക്കിയിരിക്കട്ടെ ഞാന്‍ ഇപ്പോള്‍..
എന്നെങ്കിലും മനുഷ്യമനസുകളുടെ ആഴങ്ങള്‍ മനസിലാക്കാന്‍ ....

Friday, 3 October 2008
കാത്തിരിക്കട്ടെ വീണ്ടും...
ആര്‍ദ്രമാകുന്ന സന്ധ്യകള്‍ നിറം ചാലിച്ച മനസുമായീ കാത്തിരിക്കുന്നു....
ആല്മരതതണലില്‍ മയങ്ങുന്ന ഇളം കാറ്റിനെ .....
ഒരു കുടന്ന പൂക്കള്‍ കൊണ്ടു ഒരായിരം വസന്ദം തരുന്നു പാലമരത്തിനെ.....
ഓടികളിച്ചു തളര്‍ന്ന ഇടവഴികളെ.....പാടവരംബുകളെ....
കുറിഞ്ഞികള്‍ പൂത്തുനിന്ന വേലിപടര്പ്പുകളെ.....
ഒരു പൂക്കാലത്തെ,മഴയെ,മഴവില്ലിനെ,പൊന്‍ കണിയെ .....
നീലനിലാവിനെ .....വീണ്ടുമൊരു ബാല്യ കാലത്തെ.....
Saturday, 21 June 2008
Friday, 30 May 2008
ഒരു പാവം വെയിറ്റര്‍
ഒരു ദിവസം ഏട്ടനും കൂട്ടുകാരും കൂടി ഒരു വമ്പന്‍ ഹോട്ടലില്‍ കയറി ...
അവിടത്തെ വെയിറ്റര്‍മാര്‍ ഒക്കെ തലപ്പാവ് ഒക്കെ വച്ചു ഭയങ്കര സെറ്റപ്പ് ആയിരുന്നു.... ഇതു ഒക്കെ കണ്ടു വിരണ്ട ഏട്ടന്നും കൂട്ടുകാരും ഇങ്ങനെ വിളിച്ചു പറഞ്ഞു "രാജാവേ വല്ലതും തിന്നാന്‍ തായോ വിശന്നിട്ടു വയ്യേ "...ഇതു കേട്ടു പാവം മലയാളിയായ വെയിറ്റര്‍ വായും പൊളിച്ചു നിന്നു....

Thursday, 29 May 2008
ഏട്ടന്ടെ മടി
ഒരു ദിവസം ഏട്ടന്‍ ഫോണില്‍ "എനിക്ക് ഇന്നു ഓഫീസില്‍ പോവാന്‍ മടിയാവുന്നു" "അയ്യോ ഏട്ടാ ഇന്നും കൂടി പോയാല്‍
പിന്നെ ...." "പിന്നെ പിന്നെ ..എന്താ ഒന്നും മിണ്ടാത്തെ പറയു "..."അല്ല ഇന്നു കൂടെ പോയല്ല്‍ പിന്നെ നാളെ പോയാല്‍ മതിയല്ലോ എന്ന് പറഞ്ഞതാ " ! :)
Subscribe to:
Comments (Atom)