ഇന്നലകളുടെ ഓര്മ്മ തീരത്തു ഞാന്‍ ഒറ്റക്കിരിക്കുന്നു....
നിന്‍റെ പരിഭവങ്ങളും കരുതലും..
കുസൃതിയും ഒരിക്കല്‍ക്കൂടി വിരുന്നു വരുമെന്ന് നിനച്ചുകൊണ്ട്.......
കാലം എന്നെയും നിന്നെയും മാറ്റിയിട്ടുണ്ടാവാം
എങ്കിലും ഞാന്‍ ഇന്നും നെഞ്ചോടു ചേര്‍ക്കുന്നത്....
നിന്‍റെ കുഞ്ഞു കാലടികള്‍ പതിഞ്ഞ പാടവരംബുകളും ,
നിനക്കു തരാതെ ഞാന്‍ ഒളിപ്പിച്ചു വച്ച കല്ലുപെന്‍സില്‍ കഷ്ണങളും..
നമ്മള്‍ ഒരുമിച്ചു ആടിത്തിമിര്‍ത്ത ഊഞ്ഞാല്‍ പട്ടയും...
ഒന്നിച്ചു കല്ലെറിഞ്ഞ മാങ്കൊമ്പും....
ഒന്നിച്ചു കൊണ്ടു കരഞ്ഞ പുളിവാരടികളും...
നീന്താന്‍ ഇറങ്ങിയ കുളങ്ങളും,ഒന്നിച്ചു നടന്ന ഇടവഴികളും...
പിന്നെ.......................
നീ എന്റെയല്ലേ എന്ന് പറഞ്ഞു ഞാന്‍ പരയത്റെ വച്ച
പിറന്നാള്‍ ആശംസകളും...
നീ ഇടറി വീണപ്പോള്‍ കരഞ്ഞത് എന്റെ മനസായിരുന്നു...
ഇന്നു....വലുതാവലിന്റെ അനിവാര്യതയില്‍....
ലോകത്തിന്റെ രണ്ടു കോണില്‍ ഇരുന്നു.....നമ്മള്‍..
ഞാന്‍ അറിയുന്നു അല്ല എന്നും ഞാന്‍ അറിഞ്ഞിരുന്നു....
ഒരു മുട്ടായി തുണ്ട് ഞാന്‍ നിനക്കായി കാത്തത്...അത് അറിഞ്ഞു കൊണ്ടായിരുന്നു....
എന്റെ മാത്രം കുഞ്ഞനുജന്‍......................
Subscribe to:
Post Comments (Atom)
1 comment:
കൊള്ളാം
Post a Comment