Friday, 31 October 2008

ഞാന്‍ ഇപ്പോള്‍.......

നിലാവുപെയ്യുന്ന തീരങ്ങളില്‍ ഞാന്‍ മയങ്ങാന്‍ കിടന്നോട്ടെ ......
ഉണരുന്നത് മഴവില്ല് വിരിയുന്ന പ്രഭാതമാവാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ട്
വാകമരങ്ങള്‍ പൂതതുനില്ക്കുന്ന ഇടവഴികളില്‍...
ഈറന്‍ സന്ധ്യയില്‍ ചാറ്റല്‍ മഴയത്ത് ഞാന്‍ നടക്കാനിറങട്ടെ ....
ഇളം മഞ്ഞു പെയ്യുന്ന രാത്രിയിലേക്ക്‌...
നിനവുകള്‍ നിറം തന്ന സ്വപനഭൂമികളില്‍ നിന്നും
യാഥാര്ത്യങളുടെ ജീവിത പച്ചപ്പിലേക്കാണ് ...
എനിക്ക് തിരിച്ചു നടക്കാനുള്ളത് ...
പരല്‍ മീനുകള്‍ നീന്തിയടുക്കുന്ന കുളകടവില്‍...
ആഴങ്ങളില്‍ നോക്കിയിരിക്കട്ടെ ഞാന്‍ ഇപ്പോള്‍..
എന്നെങ്കിലും മനുഷ്യമനസുകളുടെ ആഴങ്ങള്‍ മനസിലാക്കാന്‍ ....

Friday, 3 October 2008

കാത്തിരിക്കട്ടെ വീണ്ടും...

ആര്‍ദ്രമാകുന്ന സന്ധ്യകള്‍ നിറം ചാലിച്ച മനസുമായീ കാത്തിരിക്കുന്നു....

ആല്മരതതണലില്‍ മയങ്ങുന്ന ഇളം കാറ്റിനെ .....

ഒരു കുടന്ന പൂക്കള്‍ കൊണ്ടു ഒരായിരം വസന്ദം തരുന്നു പാലമരത്തിനെ.....

ഓടികളിച്ചു തളര്‍ന്ന ഇടവഴികളെ.....പാടവരംബുകളെ....

കുറിഞ്ഞികള്‍ പൂത്തുനിന്ന വേലിപടര്പ്പുകളെ.....

ഒരു പൂക്കാലത്തെ,മഴയെ,മഴവില്ലിനെ,പൊന്‍ കണിയെ .....

നീലനിലാവിനെ .....വീണ്ടുമൊരു ബാല്യ കാലത്തെ.....

Saturday, 21 June 2008

Ettan's definition


In Abu Dhabi

GO SLOW,MEN AT WORK

In India

GO,SLOW MEN AT WORK....:)


Note:take it as a joke...(JAI HIND)

Friday, 30 May 2008

ഒരു പാവം വെയിറ്റര്‍

ഒരു ദിവസം ഏട്ടനും കൂട്ടുകാരും കൂടി ഒരു വമ്പന്‍ ഹോട്ടലില്‍ കയറി ...
അവിടത്തെ വെയിറ്റര്‍മാര്‍ ഒക്കെ തലപ്പാവ് ഒക്കെ വച്ചു ഭയങ്കര സെറ്റപ്പ് ആയിരുന്നു.... ഇതു ഒക്കെ കണ്ടു വിരണ്ട ഏട്ടന്നും കൂട്ടുകാരും ഇങ്ങനെ വിളിച്ചു പറഞ്ഞു "രാജാവേ വല്ലതും തിന്നാന്‍ തായോ വിശന്നിട്ടു വയ്യേ "...ഇതു കേട്ടു പാവം മലയാളിയായ വെയിറ്റര്‍ വായും പൊളിച്ചു നിന്നു....

Thursday, 29 May 2008

ഏട്ടന്ടെ മടി

ഒരു ദിവസം ഏട്ടന്‍ ഫോണില്‍ "എനിക്ക് ഇന്നു ഓഫീസില്‍ പോവാന്‍ മടിയാവുന്നു" "അയ്യോ ഏട്ടാ ഇന്നും കൂടി പോയാല്‍

പിന്നെ ...." "പിന്നെ പിന്നെ ..എന്താ ഒന്നും മിണ്ടാത്തെ പറയു "..."അല്ല ഇന്നു കൂടെ പോയല്ല്‍ പിന്നെ നാളെ പോയാല്‍ മതിയല്ലോ എന്ന് പറഞ്ഞതാ " ! :)

Tuesday, 27 May 2008

അയ്യോ എന്റെ മൂക്കും പോയോ?

ഒരു ദിവസം കാലത്ത് അച്ഛമ്മ പതിവു പോലെ "കൃഷ്ണാ ഗുരുവായൂരപ്പാ എനിക്ക് തീരെവയ്യ " "കണ്ണും കണ്ടുകൂടാ ചെവിയാനെങ്ക്കില്‍ വളരെ പതുക്കെ കയ്യിനും കാലിനും കഴപ്പ്‌" ...ഏട്ടന്‍ ഒരു പ്ലാസ്റ്റിക് പൂവെടുത്ത് "ഹായ് നല്ല വാസന ദാ അച്ചമ്മേ ഒന്നു നോക്കു നല്ല വാസന "അച്ഛമ്മ ഹായ് നല്ല പൂവുട്ടോ കു‌ട്ട്യെ നോക്കട്ടെ ഞാനും വാസനിച്ചു നോക്കട്ടെ എന്നിട്ട് ഒറ്റ വാസന "കൃഷ്ണാ എന്റെ മൂക്കും പോയോ "ഈ പൂവിന്റെ വാസന എനിക്ക് കീട്ടണില്ലല്ലോ"... "എന്റെ മൂക്കും പോയോ?" ഏട്ടന്‍ ചിരിയോടു ചിരി..പ്ലാസ്റ്റിക് പൂവിനു നല്ല വാസന ..പാവം അച്ഛമ്മ...:)

ഒരു ദൂസം

ഏട്ടനോട് "ഏട്ടന്‍ ഇന്നു പല്ലു തേച്ചോ? "
" ഉവല്ലോ എന്തെ നാറ്റം ഉണ്ടോ "
"അല്ല നാറ്റം ഇല്ല അതോണ്ട് ചോദിച്ചതാ !! :)"