നിലാവുപെയ്യുന്ന തീരങ്ങളില്‍ ഞാന്‍ മയങ്ങാന്‍ കിടന്നോട്ടെ ......
ഉണരുന്നത് മഴവില്ല് വിരിയുന്ന പ്രഭാതമാവാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ട്
വാകമരങ്ങള്‍ പൂതതുനില്ക്കുന്ന ഇടവഴികളില്‍...
ഈറന്‍ സന്ധ്യയില്‍ ചാറ്റല്‍ മഴയത്ത് ഞാന്‍ നടക്കാനിറങട്ടെ ....
ഇളം മഞ്ഞു പെയ്യുന്ന രാത്രിയിലേക്ക്...
നിനവുകള്‍ നിറം തന്ന സ്വപനഭൂമികളില്‍ നിന്നും
യാഥാര്ത്യങളുടെ ജീവിത പച്ചപ്പിലേക്കാണ് ...
എനിക്ക് തിരിച്ചു നടക്കാനുള്ളത് ...
പരല്‍ മീനുകള്‍ നീന്തിയടുക്കുന്ന കുളകടവില്‍...
ആഴങ്ങളില്‍ നോക്കിയിരിക്കട്ടെ ഞാന്‍ ഇപ്പോള്‍..
എന്നെങ്കിലും മനുഷ്യമനസുകളുടെ ആഴങ്ങള്‍ മനസിലാക്കാന്‍ ....
Friday, 31 October 2008
Friday, 3 October 2008
കാത്തിരിക്കട്ടെ വീണ്ടും...
ആര്‍ദ്രമാകുന്ന സന്ധ്യകള്‍ നിറം ചാലിച്ച മനസുമായീ കാത്തിരിക്കുന്നു....
ആല്മരതതണലില്‍ മയങ്ങുന്ന ഇളം കാറ്റിനെ .....
ഒരു കുടന്ന പൂക്കള്‍ കൊണ്ടു ഒരായിരം വസന്ദം തരുന്നു പാലമരത്തിനെ.....
ഓടികളിച്ചു തളര്‍ന്ന ഇടവഴികളെ.....പാടവരംബുകളെ....
കുറിഞ്ഞികള്‍ പൂത്തുനിന്ന വേലിപടര്പ്പുകളെ.....
ഒരു പൂക്കാലത്തെ,മഴയെ,മഴവില്ലിനെ,പൊന്‍ കണിയെ .....
നീലനിലാവിനെ .....വീണ്ടുമൊരു ബാല്യ കാലത്തെ.....
Subscribe to:
Comments (Atom)